മഹല്ല് ശാക്തീകരണ യോഗം

എരുമേലി: മഹല്ലാ മുസ്​ലിം ജമാഅത്തിന്‍റെ നേതൃത്വത്തിൽ മഹല്ല് ശാക്തീകരണയോഗം ചേർന്നു. വിദ്യാഭ്യാസ-തൊഴിൽ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ ജമാഅത്ത് അംഗങ്ങളെ മുൻനിരയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ യോഗം. ജമാഅത്ത് ഹാളിൽ നടന്ന യോഗത്തിൽ ജമാഅത്ത് പ്രസിഡന്‍റ്​ പി.എ. ഇർഷാദ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട അമാൻ മസ്ജിദ് ഇമാം ഹർഷാദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. എരുമേലി നൈനാർ ജുമാ മസ്ജിദ് ഇമാം ഹാമിദ് ഖാൻ ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി സി.എ.എം. കരീം, നിസാർ പ്ലാമൂട്ടിൽ, ഹബീബ് മുഹമ്മദ്‌ മൗലവി, സി.യു. അബ്ദുൽ കരീം, ഫൈസൽ മാവുങ്കൽ പുരയിടം, അജ്മൽ വിലങ്ങുപാറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.