കോട്ടയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റായി എം.കെ. തോമസുകുട്ടി മുതുപുന്നയ്ക്കലിനെ വീണ്ടും ജില്ല കൗൺസിൽ യോഗം തെരഞ്ഞെടുത്തു. എ.കെ.എൻ. പണിക്കരാണ് ജനറൽ സെക്രട്ടറി. പി.സി. അബ്ദുൽ ലത്തീഫിനെ ട്രഷററായും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: വി.എ. മുജീബ് റഹ്മാൻ, മാത്യു ചാക്കോ വെട്ടിയാങ്കൽ, കെ.ജെ. മാത്യു, വി.സി. ജോസഫ്, പി. ശിവദാസ് (വൈസ് പ്രസി), ഗിരീഷ് കോനാട്ട്, ടോമിച്ചൻ അയ്യരുകുളങ്ങര, എം.എ. അഗസ്റ്റിൻ, പി.എസ്. കുര്യാച്ചൻ, എബി സി. കുര്യൻ (സെക്ര). യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി, സംസ്ഥാന വൈസ് പ്രസിഡന്‍റ് പെരിങ്ങമല രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ എ.ജെ. ഷാജഹാൻ, കെ.എൻ. ദിവാകരൻ, എറണാകുളം ജില്ല ജനറൽ സെക്രട്ടറി എ.ജെ. റിയാസ് തുടങ്ങിയവർ പങ്കെടുത്തു. പടങൾ KTL THOMASUKUTTY-എം.കെ. തോമസുകുട്ടി KTL AKN PANIKAR-എ.കെ.എൻ. പണിക്കർ വീട്ടമ്മയെയും കുട്ടികളെയും കണ്ടെത്തി വെള്ളൂർ: കാണാതായ വീട്ടമ്മയെയും കുട്ടികളെയും പരാതി ലഭിച്ച് മണിക്കൂറുകൾക്കകം കണ്ടെത്തി വെള്ളൂർ പൊലീസ്. പരാതി ലഭിച്ച ഉടൻ നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിലിൽ കഴിഞ്ഞദിവസം രാത്രി 12.30ഓടെയാണ് വെള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ വിജയപ്രസാദ്, വിജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് കാരിക്കോട് സ്വദേശിയായ വീട്ടമ്മയെയും പന്ത്രണ്ടും ഏഴും വയസ്സുള്ള കുട്ടികളെയും കാണാനില്ലെന്ന പരാതി ലഭിച്ചത്. ഉടൻ അന്വേഷണം ആരംഭിച്ച പൊലീസ് ഒടുവിൽ ചെറുകര പാലത്തിനടുത്തുള്ള കുടുംബക്ഷേത്രത്തിന് സമീപത്തുനിന്നും വീട്ടമ്മയെയും കുട്ടികളെയും കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് ഇവർ വീടുവിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.