ഈരാറ്റുപേട്ട: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് പ്രവർത്തകർക്കുനേരെ പൊലീസ് നടത്തുന്ന അതിക്രമത്തിൽ പ്രതിഷേധിച്ചും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് അനസ് നാസർ അധ്യക്ഷത വഹിച്ചു. ഡി.സി.സി മെംബർ പി.എച്ച്. നൗഷാദ്, ബ്ലോക്ക് ഭാരവാഹികളായ കെ.ഇ.എ. ഖാദർ, വി.പി. നൗഷാദ്, സജിമോൻ തൈത്തോട്ടം, മുഹമ്മദ് ഖാൻ, സി.എം. ഷിബു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് ഷിയാസ് സി.സി.എം, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്‍റ് അഭിരാം ബാബു, നഗരസഭ കൗൺസിലർമാരായ അൻസർ പുള്ളോലിൽ, ഫസൽ റഷീദ്, മണ്ഡലം ട്രഷറർ അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു. പടം മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രകടനം പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.