വൈക്കം: ഉദയനാപുരം, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ പാടങ്ങളും ഇടത്തോടുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അനധികൃതമായി സ്ഥാപിച്ച കൂടുകളും മത്സ്യബന്ധന ഉപകരണങ്ങളും ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. ഉദയനാപുരം പഞ്ചായത്തിലെ പുത്തൻപാലം, തലയോലപ്പറമ്പ് പഞ്ചായത്തിലെ തേവലക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് കൂടുകൾ പിടികൂടിയത്. മഴക്കാലം പുഴ,കായൽ മത്സ്യങ്ങളുടെ പ്രജനനകാലമായതിനാൽ കൂടുകളും കണ്ണിവലുപ്പം കുറഞ്ഞ വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കനത്തമഴയിൽ ജലാശയങ്ങൾ നിറഞ്ഞ് വയലുകളിലും തോടുകളിലും മത്സ്യങ്ങൾ മുട്ടയിട്ട് പെരുകുന്ന സമയമാണ്. മത്സ്യസമ്പത്ത് നശിപ്പിക്കുന്ന രീതിയിൽ അനധികൃത മത്സ്യബന്ധനം നടത്തുന്നത് 15,000 രൂപവരെ പിഴയും ആറുമാസം തടവും ലഭിക്കാവുന്ന കുറ്റമാണ്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ വി.എസ്. പ്രിയാമോൾ, ലൂസി, സ്വാതിഷ്, കെ.പി. അഖിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. -------- പടം: KTL Fish യപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.