പള്ളിക്കൂട്ടുമ്മ ഓവർഹെഡ് ടാങ്കിൽ വെള്ളം എത്തിക്കണം -ഗാന്ധിദർശൻ സമിതി

ചങ്ങനാശ്ശേരി: പള്ളിക്കൂട്ടുമ്മ ഓവർഹെഡ് വാട്ടർ ടാങ്കിൽ വെള്ളം എത്തിച്ച്​ ശുദ്ധജല വിതരണം പുനഃസ്ഥാപിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ഗാന്ധിദർശൻ സമിതി കുട്ടനാട് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. എ.സി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനുകൾക്കുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ വാട്ടർ അതോറിറ്റിയോ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയോ തയാറാകാത്തതുമൂലം ചമ്പക്കുളം, പുളിങ്കുന്ന്, കാവാലം പഞ്ചായത്തുകളിലെ ജനങ്ങൾ അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുകയാണെന്ന് ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റിയംഗം ജോബ്‌ വിരുത്തികരി കുറ്റപ്പെടുത്തി. താലൂക്ക് കമ്മിറ്റി നേതൃയോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ജില്ല വൈസ് പ്രസിഡന്റ്‌ ജോസ് ടി. പൂന്നിച്ചിറ അധ്യക്ഷത വഹിച്ചു. നേതാക്കളായ ലാലിച്ചൻ പള്ളിവാതുക്കൽ, സിബി മൂലങ്കുന്നം, ഏലിയാമ്മ വർക്കി, എസ്. സനൽകുമാർ, എ.കെ. ഷംസുധൻ, എബ്രഹാം ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.