മാടപ്പള്ളിയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കോട്ടയം: സിൽവർലൈൻ പദ്ധതിക്കെതിരെ കേരളത്തിന്‍റെ സമരമുഖങ്ങളിലൊന്നായി മാറിയ ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നതിനു​പിന്നാലെയാണ്​ സമരസമിതി പ്രവർത്തകരും യു.ഡി.എഫ്​ പ്രവർത്തകരും ​മാടപ്പള്ളി റീത്തുപള്ളി ജങ്​ഷനിലെ കെ-റെയില്‍ സമരപ്പന്തലിനോട് ചേര്‍ന്ന് കോലം കത്തിച്ചത്​. തൃക്കാക്കരയിലെ യു.ഡി.എഫ്​ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്​ പ്രകടനവും ലഡുവിതരണവും നടത്തി. പൊതുസമ്മേളനം യു.ഡി.എഫ് ജില്ല കണ്‍വീനര്‍ അഡ്വ. ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ വി.ജെ. ലാലി, അഡ്വ. പ്രിന്‍സ് ലൂക്കോസ്, മാത്തുക്കുട്ടി പ്ലാത്താനം, യു.ഡി.എഫ് മാടപ്പള്ളി മണ്ഡലം കണ്‍വീനര്‍ ജോര്‍ജ് ജേക്കബ്, യു.ഡി.എഫ് പായിപ്പാട് മണ്ഡലം കണ്‍വീനര്‍ ജോഷി കുറുക്കന്‍കുഴി, മുനിസിപ്പല്‍ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറും കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റുമായ ജോമി ജോസഫ്, കെ.എസ്‌.യു ജില്ല സെക്രട്ടറി ഫാദില്‍ എം. ഷാജി, ഡി. സുരേഷ്, ജിജി ഇയ്യാലില്‍, സെലിന്‍ ബാബു എന്നിവര്‍ സംസാരിച്ചു. പടം KTG MADAPPALLY തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ്​ വിജയത്തിനുപിന്നാലെ മാടപ്പള്ളി റീത്തുപള്ളിയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.