യു.ഡി.എഫ് ആഹ്ലാദപ്രകടനം

ചങ്ങനാശ്ശേരി: തൃക്കാക്കരയിലെ വിജയത്തെ തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ ചങ്ങനാശ്ശേരി നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. പെരുന്ന ബസ്​സ്റ്റാൻഡിൽനിന്ന്​ ആരംഭിച്ച പ്രകടനം നഗരം ചുറ്റി കെ.എസ്.ആർ.ടി.സി ജങ്​ഷനിൽ അവസാനിച്ചു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ വിജയം ആഘോഷിച്ചു. കെ-റെയിൽ ജനകീയ സമരസമിതി നേതാക്കളും പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുത്തു. കെ.പി.സി.സി സെക്രട്ടറി പി.എസ്. രഘുറാം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എൻ. നൗഷാദ് അധ്യക്ഷത വഹിച്ചു. -------------------- KTL CHR 1 udf തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ ചങ്ങനാ​​​ശ്ശേരി നഗരത്തിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.