സൂപ്പർമാർക്കറ്റിന്​ തീപിടിച്ച്​ ലക്ഷങ്ങളുടെ നഷ്ടം

ഈരാറ്റുപേട്ട: നടയ്ക്കൽ അമാൻ ജങ്​ഷനിലെ എം.എച്ച് സൂപ്പർമാർക്കറ്റ് പൂർണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഉടമ കട തുറക്കാൻ വന്നപ്പോഴാണ് തീപിടിത്തം ഉണ്ടായ വിവരം അറിയുന്നത്. 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ നടക്കൽ മാങ്കുഴക്കൽ സിറാജ് പറഞ്ഞു. ഷോർട്ട് സർക്യൂട്ട്​ മൂലം തീപിടിച്ചതാണെന്ന്​ അഗ്നിരക്ഷ സേന പറഞ്ഞു. ------------- പടം കത്തിനശിച്ച ഈരാറ്റുപേട്ട നടക്കലിലെ സൂപ്പർ മാർക്കറ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.