തൃക്കാക്കര ജയം: ​ജില്ലയിലും ആരവം; ആഹ്ലാദം

--മറ്റിടങ്ങളിൽനിന്നും വാർത്തയുണ്ട്​-- പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സന്തോഷം പങ്കിട്ടു കോട്ടയം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിന്‍റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്​ ജില്ലയിലും പ്രകടനങ്ങൾ. കോട്ടയം നഗരത്തിൽ യു.ഡി.എഫ്​ പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സന്തോഷം പങ്കിട്ടു. ഒരുവിഭാഗം പ്രവർത്തകർ വാഹനറാലിയും നടത്തി. കോട്ടയം ഗാന്ധി സ്ക്വയറിൽ യു.ഡി.എഫ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽനടന്ന ആഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ഒറ്റക്കെട്ടായി യു.ഡി.എഫ് നിന്നാൽ അതിജീവിക്കാൻ ആർക്കും സാധിക്കില്ലെന്ന്​ ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു​വെന്ന്​ തിരുവഞ്ചൂർ പറഞ്ഞു. അദ്ദേഹം മധുരവും വിതരണം ചെയ്തു. യു.ഡി.എഫ്​ ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. -------- -പടം DP--

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.