അധ്യാപികയുടെ സ്ഥലം മാറ്റത്തിൽ പ്രതിഷേധം

മുണ്ടക്കയം: മുരിക്കുംവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ യു.പി വിഭാഗം അധ്യാപിക ടി.ജെ. രജനിയെ അകാരണമായി സ്ഥലം മാറ്റിയതിൽ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സ്വാഗതസംഘം ഭാരവാഹികൾ പ്രതിഷേധിച്ചു. കോവിഡ് മഹാമാരിമൂലം പ്ലാറ്റിനം ജൂബിലി ആഘോഷക്കണക്കുകള്‍ അവതരിപ്പിക്കാനോ യോഗം നടത്തുന്നതിനോ കഴിഞ്ഞിട്ടില്ല. പ്ലാറ്റിനം ആഘോഷ പരിപാടിക്കായി നടത്തിയ സംഭാവന ശേഖരിക്കലിൽ അധ്യാപകർക്ക്​ പങ്കില്ല. കൃത്യമായ രസീതും വൗച്ചറും നല്‍കിയാണ് ഇടപാടുകള്‍ നടത്തിയത്. നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും യോഗം വിളിക്കാന്‍ പി.ടി.എ. പ്രസിഡന്റ് തയാറായിട്ടില്ല. അധ്യാപികയെ സ്ഥലംമാറ്റിയത്​ അന്വേഷിക്കണമെന്ന്​ ജനറല്‍ കണ്‍വീനര്‍ ബി. ജയചന്ദ്രന്‍, വൈസ്‌ചെയര്‍മാന്‍ കെ.ബി. മോഹനന്‍, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ പി.എസ്. ഷിജു, എസ്.എം.സി ചെയര്‍മാന്‍ വി.ടി. അനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.