വിദ്വേഷ മുദ്രാവാക്യം: ഒരാൾകൂടി അറസ്റ്റിൽ

ആ​ല​പ്പു​ഴ: പോ​പു​ല​ർ ഫ്ര​ണ്ട് റാ​ലി​ക്കി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. ഫോ​ർ​ട്ട് കൊ​ച്ചി യൂ​നി​റ്റ് സെ​ക്ര​ട്ട​റി കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​ൻ ര​ണ്ടാം ഡി​വി​ഷ​നി​ൽ സി.​പി തോ​ട് 2/790 ബാ​ഷ എ​ന്ന സി​ദ്ദീ​ഖി​നെ​യാ​ണ്​ (53) ആ​ല​പ്പു​ഴ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ പ്ര​ത്യേ​ക​സം​ഘം അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 28 ആ​യി. സം​സ്ഥാ​ന സ​മി​തി അം​ഗം യ​ഹ്​​യ ത​ങ്ങ​ളെ അ​ഞ്ചു​ദി​വ​സ​ത്തേ​ക്ക്​ ​പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു. ഇ​തി​നൊ​പ്പം നേ​ര​ത്തേ അ​റ​സ്റ്റ്​ ചെ​യ്​​ത ഏ​ഴു​പേ​രും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. ഒ​ന്നും മൂ​ന്നും പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ആ​ല​പ്പു​ഴ ഫ​സ്റ്റ്​ ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ​രി​ഗ​ണി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.