വാക്സിനെടുക്കാത്തവർക്കും ഇനി ഒമാനിലേക്ക്​ വരാം

blurb: മുഴുവൻ നിയ​​ന്ത്രണങ്ങളും നീക്കി​ മസ്​കത്ത്​: കോവിഡ്​ വാക്സിനെടുക്കാത്തവർക്കും​ ഒമാനിൽ പ്രവേശിക്കാം. ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്​ പ്രാദേശിക പത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. കോവിഡുമായി ബന്ധപ്പെട്ട്​ രാജ്യത്ത്​ ഏർപ്പെടുത്തിയ നിയ​​ന്ത്രണങ്ങൾ ദിവസങ്ങൾക്കുമുമ്പ്​ സുപ്രീം കമ്മിറ്റി എടുത്തുകളഞ്ഞിരുന്നു. ​ മഹാമാരി കുറയുകയും രാജ്യം പഴയ സ്ഥിതിയിലേക്ക്​ എത്തുകയും ചെയ്​തതോ​ടെ സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനവും നിർത്തിവെച്ചിട്ടുണ്ട്​. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ്​ സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനം നിർത്തിവെക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്​ നിർദേശം നൽകിയത്​. കോവിഡുമായി ബന്ധപ്പെട്ട്​ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റിയും ദിവസങ്ങൾക്കുമുമ്പ്​ എടുത്തുകളഞ്ഞിരുന്നു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ്, ഇ-മുഷ്‌രിഫ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നീ രേഖകളും കോവിഡ് കാലത്ത് യാത്രകള്‍ക്ക് ആവശ്യമായിരുന്നു. നിലവില്‍ ഇത്തരം രേഖകള്‍ ഒന്നുമില്ലാതെ യാത്ര ചെയ്യാനാകും. നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചത്​ യാത്രകൾ കൂടുതൽ സുഖകരമാകുമെന്ന്​ ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.