നിയുക്ത മെത്രാന്മാര്‍ക്ക് റമ്പാന്‍ സ്ഥാനം

പരുമല: പ്രാർഥനാനിറവിൽ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിയുക്ത മെത്രാന്മാർക്ക്​ റമ്പാന്‍ സ്ഥാനം. ഫാ. എബ്രഹാം തോമസ് (എബ്രഹാം റമ്പാന്‍), ഫാ. പി.സി. തോമസ് (തോമസ് റമ്പാന്‍), ഫാ. വര്‍ഗീസ് ജോഷ്വാ (ഗീവര്‍ഗീസ് റമ്പാന്‍), ഫാ. വിനോദ് ജോര്‍ജ് (ഗീവര്‍ഗീസ് റമ്പാന്‍), ഫാ. റെജി ഗീവര്‍ഗീസ് (ഗീവര്‍ഗീസ് റമ്പാന്‍), ഫാ. സഖറിയ നൈനാന്‍ (സഖറിയാ റമ്പാന്‍) എന്നിവർക്കാണ്​​ സന്യാസത്തിന്‍റെ പൂര്‍ണവ്രതമായ റമ്പാന്‍ സ്ഥാനം ലഭിച്ചത്​. പരുമല സെമിനാരിയില്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന കുർബാനമധ്യേയായിരുന്നു ശുശ്രൂഷകള്‍. സഭയിലെ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായിരുന്നു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ഏഴ്​ പേരില്‍ ആറ്​ വൈദികര്‍ക്കാണ് റമ്പാന്‍ സ്ഥാനം നല്‍കിയത്. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാനാണ് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റൊരാള്‍. ഇവരുടെ മെത്രാപ്പോലീത്ത സ്ഥാനാരോഹണം ജൂലൈ 28ന് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. പടം KTG RAMBAN ORTHADOX പരുമല സെമിനാരിയില്‍ നടന്ന റമ്പാന്‍ സ്ഥാനാരോഹണത്തിനുശേഷം നിയുക്ത മെത്രാപ്പോലീത്തമാരായ ഡോ. ഗീവര്‍ഗീസ് റമ്പാന്‍, തോമസ് റമ്പാന്‍, എബ്രഹാം റമ്പാന്‍, കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഗീവര്‍ഗീസ് റമ്പാന്‍, ഡോ. ഗീവര്‍ഗീസ് റമ്പാന്‍, സഖറിയ റമ്പാന്‍ എന്നിവര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.