കുമളി: മുല്ലപ്പെരിയാറിൽനിന്ന് കാർഷിക ആവശ്യത്തിനായി ജലം ഔദ്യോഗികമായി തുറന്നുവിട്ടു. തമിഴ്നാട് സഹകരണ മന്ത്രി ഐ. പെരിയസ്വാമിയാണ് തേക്കടിയിലെ ഷട്ടർ സ്വിച്ച് ഓൺ ചെയ്ത് ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കിയത്. ബുധനാഴ്ച രാവിലെ 11ന് തേക്കടി ഷട്ടറിൽ പൂജക്കും പ്രാർഥനക്കും ശേഷമാണ് ഷട്ടർ തുറന്നത്. 132.35 അടി ജലമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങൾക്കായി സെക്കൻഡിൽ 300 ഘനയടി ജലമാണ് തുറന്നുവിട്ടത്. ഇപ്പോൾ തുറന്നുവിട്ട ജലത്തിന്‍റെ അളവ് വൈകാതെ 1000 ഘനയടിയാക്കി വർധിപ്പിക്കും. ഇപ്പോൾ ഒഴുകുന്ന ജലം തേനി, കമ്പം, പാളയം പ്രദേശങ്ങളിലെ 14,707 ഏക്കർ സ്ഥലത്തെ നെൽകൃഷിക്കാണ് ഉപയോഗിക്കുക. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ നിലവിൽ 62.52 അടി ജലമാണുള്ളത്. 71 അടിയാണ് വൈഗയുടെ സംഭരണശേഷി. ഇവിടെ നിന്ന് വൈകാതെ ജലം മധുരയിലേക്ക് തുറന്നുവിടും. തേക്കടിയിൽ നടന്ന ചടങ്ങിൽ തേനി ജില്ലയിലെ എം.എൽ.എമാരായ എൻ. രാമകൃഷ്ണൻ, എ. മഹാരാജൻ, ശരവണകുമാർ, തേനി കലക്ടർ കെ.വി. മുരളീധരൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു. 120 ദിവസത്തേക്കാണ് കാർഷിക ആവശ്യത്തിനുള്ള ജലം മുല്ലപ്പെരിയാറിൽനിന്ന് കൃഷിയിടങ്ങളിലേക്ക് ഒഴുക്കുക. ............ cap: മുല്ലപ്പെരിയാർ ജലം ഒഴുക്കുന്നതിനായി തേക്കടിയിലെ ഷട്ടർ സ്വിച്ച് ഓൺ ചെയ്യുന്ന മന്ത്രി പെരിയസ്വാമി ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.