അംഗൻവാടികളിൽ പ്രവേശനോത്സവം

കോട്ടയം: മധുരവും വർണപ്പെൻസിലുകളും കളിപ്പാട്ടങ്ങളും നൽകി കുരുന്നുകളെ അക്ഷരലോകത്തേക്ക് വരവേറ്റ് ജില്ലയിലെ . ജില്ലയിൽ മൂന്നിനും ആറിനുമിടയിൽ പ്രായമുള്ള 7260 കുരുന്നുകളാണ് തിങ്കളാഴ്ച പുതുതായി അംഗൻവാടികളിൽ ചേർന്നത്. പാമ്പാടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയത് -736 പേർ. പ്രീ-സ്‌കൂൾ കുട്ടികളെ ആകർഷിക്കാനും അംഗൻവാടികളുടെ പ്രാധാന്യവും സേവനങ്ങളും ജനങ്ങളിലെത്തിക്കാനുമായി ജില്ലയിലെ 2050 അംഗൻവാടികളിലും പ്രവേശനോത്സവം നടത്തി. ജില്ലതല ഉദ്ഘാടനം കോട്ടയം പുതിയതൃക്കോവിൽ അംഗൻവാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസർ പി.ആർ. കവിത, പള്ളം അഡീഷനൽ സി.ഡി.പി.ഒ ജംലാ റാണി, ശിശുവികസന പദ്ധതി ഓഫിസർ ജെ. ശ്രീദേവി, സൂപ്പർവൈസർമാരായ സി.ജെ. ബീന, വി.പി. റഷീദ എന്നിവർ പങ്കെടുത്തു. 'തേൻകണം' പദ്ധതിയിലൂടെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ എല്ലാ കുട്ടികൾക്കും ആറുതുള്ളി തേനും പുഴുങ്ങിയ ഒരു മുട്ടയും നൽകും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ 125 മില്ലീലിറ്റർ തിളപ്പിച്ചാറിയ പാൽ പ്രഭാതഭക്ഷണത്തോടൊപ്പം നൽകും. ഫോട്ടോ: KTL anganavady കോട്ടയം പുതിയതൃക്കോവിൽ അംഗൻവാടിയിൽ എത്തിയ കുരുന്നുകളെ പ്രവേശനോത്സവത്തിന്‍റെ ഭാഗമായി മധുരം നൽകി വരവേറ്റപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.