എസ്.ജെ.എം കോട്ടയം റേഞ്ചിന് പുതിയ ഭാരവാഹികൾ

ഈരാറ്റുപേട്ട: സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ കോട്ടയം റേഞ്ചിന് 2022-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി ജില്ല സെക്രട്ടറി മുഹമ്മദ് ലിയാഖത്ത് സഖാഫി ഉദ്ഘാടനം ചെയ്തു. എസ്.ജെ.എം ജില്ല പ്രസിഡന്‍റ്​ അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷതവഹിച്ചു. സതേൺ കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ കൺവീനർ വി.എച്ച്. അബ്ദുൽ റഷീദ് മുസ്​ലിയാർ തെരഞ്ഞെടുപ്പിന് മേൽനോട്ടം നൽകി. അലി മുസ്‌ലിയാർ കുമളി ചെയർമാനും മുഹമ്മദ് കുട്ടി മിസ്ബാഹി കൺവീനറുമായി അഞ്ചംഗ മോണിറ്ററിങ് സമിതിയെയും തെരഞ്ഞെടുത്തു. യോഗത്തിൽ അജിനാസ് സഖാഫി സ്വാഗതവും റഫീഖ് ലത്തീഫ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഷിയാസ് അംജദി ഏന്തയാർ (പ്രസി), റഫീഖ് ലത്തീഫി കാഞ്ഞിരപ്പള്ളി (ജന. സെക്ര), അജിനാസ് സഖാഫി തീക്കോയി (ട്രഷ), സഅദ് അൽ ഖാസിമി, മുഹമ്മദ് അൽ ഹസനി, താഹാ മുസ്​ലിയാർ, (വൈസ്​ പ്രസി), സി.കെ. ഹംസ മുസ്​ലിയാർ, അബ്ദുറഹ്മാൻ സഖാഫി, ഷാജഹാൻ സഖാഫി, (സെക്ര), വി.എച്ച്. അബ്ദുൽ റഷീദ് മുസ്​ലയാർ, ലിയാക്കത്ത് സഖാഫി (ജില്ല കൗൺസിലർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.