കോട്ടയം: സൗജന്യ ആരോഗ്യ സേവനങ്ങളൊരുക്കി പൊതുജനങ്ങൾക്കായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും സംഘടിപ്പിക്കുന്ന ബ്ലോക്ക് ആരോഗ്യമേള ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ പൊടിമറ്റം സെന്‍റ് ഡൊമനിക്‌സ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30ന് പാറത്തോട് ജങ്ഷനിൽനിന്ന് സെന്‍റ് ഡൊമനിക്‌സ് കോളജിലേക്ക് വിളംബരറാലി നടക്കും. ആർ.സി.എച്ച് ഓഫിസർ ഡോ. ജെ. സിതാര റാലി ഫ്ലാഗ്ഓഫ് ചെയ്യും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും സംഘടിപ്പിക്കുന്ന ബ്ലോക്ക് ആരോഗ്യമേള ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.