വടശ്ശേരിക്കര: വസ്തുതർക്കത്തെ തുടർന്ന് സംസ്‌കാരം മുടങ്ങി. സ്ഥലത്തെത്തിയ പൊലീസ് തർക്കം പരിഹരിച്ചെങ്കിലും കുഴിവെട്ടാനെത്തിയവർ മദ്യലഹരിയിലായി. ഇതോടെ പൊലീസിന്‍റെ നേതൃത്വത്തിൽ കുഴിയെടുത്ത് സംസ്കാരം നടത്തി. അസുഖബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലിരിക്കെ മരണപ്പെട്ട വടശ്ശേരിക്കര തടത്തിൽ ചെമ്പരത്തിമൂട്ടിൽ പ്രഭാകരന്‍റെ (65) സംസ്കാരത്തിന് കുഴിവെട്ടുന്നതിനെച്ചൊല്ലി തൊട്ടടുത്ത വീട്ടുകാരുമായാണ് വസ്തുതർക്കമുണ്ടായത്. പെരുനാട് പൊലീസെത്തി കുഴിയെടുക്കാനുള്ള വസ്തുവിൻമേലുള്ള തർക്കം പരിഹരിച്ചു. എന്നാൽ, കുഴിയെടുക്കാൻ വന്ന തൊഴിലാളികൾ മദ്യലഹരിയിലായതോടെ മരിച്ചയാളുടെ ബന്ധുവായ യുവതി തൂമ്പയുമായി കുഴിയെടുക്കാനിറങ്ങുകയായിരുന്നു. ഇത് കണ്ടുനിന്ന പെരുനാട് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ വിജയൻ തമ്പി തന്‍റെ സഹപ്രവർത്തകരെയും വാർഡ് അംഗത്തെയും കൂട്ടി നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ ആറടി കുഴിവെട്ടി സംസ്കാര ചടങ്ങുകൾക്ക് സൗകര്യമൊരുക്കി. തിങ്കളാഴ്ച ഉച്ചയോടുകൂടി ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.