പൊന്തൻപുഴ-ചുങ്കപ്പാറ മേഖലയിൽ യാത്രദുരിതം രൂക്ഷം

എരുമേലി: പൊന്തൻപുഴ-ആലപ്ര-ചുങ്കപ്പാറ റോഡിൽ ആവശ്യത്തിന് ബസ് സർവിസ് ഇല്ലാത്തത് യാത്രക്ലേശം രൂക്ഷമാക്കുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഏതാനും സ്വകാര്യ ബസുകൾ ഒഴിച്ചാൽ മറ്റ് യാത്രസൗകര്യം ഇവിടെയില്ലെന്ന് നാട്ടുകാർ പറയുന്നു. വിദ്യാർഥികളും സ്ത്രീകളുമടക്കം യാത്രക്കാർ മണിക്കൂറോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്നതിലൂടെ യാത്രക്ലേശം പരിഹരിക്കാനാകുമെന്ന് നാട്ടുകാർ പറഞ്ഞു. പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡാണ് പൊന്തൻപുഴ-ചുങ്കപ്പാറ റോഡ്. മല്ലപ്പള്ളി, എരുമേലി ഡിപ്പോകളിൽനിന്ന് കെ.എസ്.ആർ.ടി.സി സർവിസ് നടത്തി യാത്രക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.