ചങ്ങനാശ്ശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂനിയനും നെടുംകുന്നം ആർ. ശങ്കർ സ്മാരക എസ്.എൻ കോളജും ചേർന്ന് 'വിവേകോദയം 2022' നടത്തി. റവന്യൂ ഡിവിഷനൽ ഓഫിസറും സബ് ഡിവിഷനൽ മജിസ്‌ട്രേറ്റുമായ പി.ജി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് ഗിരീഷ് കോനാട്ട് അധ്യക്ഷത വഹിച്ചു. അഡ്വ. അനശ്വര ഹരി വിശിഷ്ടാതിഥിയായിരുന്നു. മോൻസി വർഗീസ് ക്ലാസ് നയിച്ചു. ആർ. ശങ്കർ സ്മാരക എസ്.എൻ കോളജ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ ,എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം എൻ. നടേശൻ, നിയുക്ത യോഗം ഡയറക്ടർ ബോർഡ് മെംബർ സജീവ് പൂവത്ത്, യൂനിയൻ കൗൺസിലർമാരായ എസ്. സാലിച്ചൻ, പി.ബി. രാജീവ്, പി. അജയകുമാർ, പി.എൻ. പ്രതാപൻ, പി.എം. സുഭാഷ്, യൂനിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.ജി. പ്രസന്നൻ, അസിം, വി. പണിക്കർ, ലത കെ.സലി, വൈദികയോഗം പ്രസിഡന്‍റ് ഷിബു ശാന്തി, യൂത്ത്മൂവ്‌മെന്‍റ് യൂനിയൻ പ്രസിഡന്‍റ് അജിത് മോഹൻ, വനിതസംഘം പ്രസിഡന്‍റ് ശോഭ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. KTL CHR 2 sndp എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂനിയനും നെടുംകുന്നം ആർ. ശങ്കർ സ്മാരക എസ്.എൻ കോളജും സംഘടിപ്പിച്ച പി.ജി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.