കാരാപ്പുഴയിൽ ഏട്ടുപേർക്ക്​ തെരുവുനായുടെ കടിയേറ്റു

ഗാന്ധിനഗർ: തെരുവുനായുടെ കടിയേറ്റ് ഏട്ടോളം പേർക്ക് പരിക്ക്. കാരാപ്പുഴ സ്വദേശികളായ സിന്ധു (45), ഗോവിന്ദ് (അഞ്ച്​), അന്തർ സംസ്ഥാന തൊഴിലാളി മുദിജ് (19) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരാപ്പുഴ സ്വദേശി സുരേഷ് ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഞായറാഴ്​ച ഉച്ചക്ക്​ രണ്ടോടെ കാരാപ്പുഴ സ്‌കൂളിനും പാലത്തിനും മധ്യേയാണ് സംഭവം. രാവിലെ മുതൽ പ്രദേശത്ത് തെരുവുനായ അലഞ്ഞുനടന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കടിയേറ്റവർ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ബാലതാരം ആദിത്യനെ അനുമോദിച്ചു കുമരകം: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ ആദിത്യനെ മന്ത്രി വി.എൻ. വാസവൻ അനുമോദിച്ചു. രാവിലെ പൊങ്ങലക്കരിയിൽ എത്തിയ മന്ത്രി ആദിത്യനെ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. ആദിത്യന്‍റെ കുടുംബ സാഹചര്യങ്ങൾ മെച്ചപ്പെടുത്തന്നതിനായുള്ള സഹായങ്ങൾ സർക്കാറിന്‍റെ ഭാഗത്തുനിന്ന്​ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. പൊങ്ങലക്കരിയിലെ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത്​ അംഗം കെ.വി. ബിന്ദു, പഞ്ചായത്ത് പ്രസിഡന്‍റ്​ ധന്യ സാബു, ബ്ലോക്ക് പഞ്ചായത്ത്​ അംഗം മേഘല ജോസഫ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.എ. സലിമോൻ, ലോക്കൽ സെക്രട്ടറി എം.എൻ. മുരളീധരൻ ബ്രാഞ്ച് സെക്രട്ടറി വി.ടി. സതീഷ്കുമാർ, സി.പി. സുശീലൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.