നവകേരള സദസ്സ്​​

ചങ്ങനാശ്ശേരി: 'സുസ്ഥിര വികസനം, സുരക്ഷിത കേരളം' എന്ന മുദ്രാവാക്യമുയർത്തി സി.പി.എം വാഴപ്പള്ളി, ഇത്തിത്താനം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നവകേരള സദസ്സ് നടത്തി. വാഴപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സദസ്സ്​ സി.പി.എം ജില്ല കമ്മിറ്റി അംഗം ഡോ.പി.കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ. ഹരിദാസ് അധ്യക്ഷതവഹിച്ചു. ലോക്കൽ സെക്രട്ടറി സി. സനൽകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ.എം. തമ്പി, അഡ്വ. ജോസഫ് ഫിലിപ് എന്നിവർ സംസാരിച്ചു. ഇത്തിത്താനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സദസ്സ് ജില്ല കമ്മിറ്റി അംഗം കെ.എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.എൻ. രാജപ്പൻ അധ്യക്ഷതവഹിച്ചു. ലോക്കൽ സെക്രട്ടറി എം.എൻ. മുരളിധരൻ നായർ, ഏരിയ കമ്മിറ്റി അംഗം അനിത സാബു, പഞ്ചായത്ത് പ്രസിഡൻറ് സുജാത സുശീലൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. ടോമിച്ചൻ ജോസഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.