ബാറ്ററികൾ മോഷ്ടിക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ

എരുമേലി: വനം വകുപ്പ് സ്ഥാപിച്ച സോളാറിന്‍റെ ബാറ്ററികൾ മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. എരുമേലി സ്വദേശികളായ സുഭാഷ് (58), സാബു (42) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മൂക്കംപെട്ടി, അരുവിക്കൽ ഭാഗത്ത് സ്ഥാപിച്ച സോളാറിന്‍റെ ബാറ്ററികളാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്. മോഷണ ശ്രമം നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. നാട്ടുകാരും വനംവകുപ്പും ചേർന്ന് ഇരുവരെയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.