ബ്രിട്ടൻ പുറത്തിറക്കിയ പ്രത്യേക നാണയം പാലായിൽ

പാലാ: രാഷ്ട്രപിതാവായ ഗാന്ധിജിയെ ആദരിക്കുവാൻ ബ്രിട്ടൻ പുറത്തിറക്കിയ പ്രത്യേക നാണയം പാലായിലെത്തി. പാലാ സ്വദേശിയും ആർ.സി.എൻ ലണ്ടൻ റീജ്യൻ ബോർഡ് മെംബറുമായ എബ്രാഹാം പൊന്നുംപുരയിടമാണ് നാണയം ബ്രിട്ടനിൽനിന്ന്​ പാലായിൽ എത്തിച്ചത്. തുടർന്ന് മഹാത്മഗാന്ധി നാഷനൽ ഫൗണ്ടേഷന്‍റെ ശേഖരത്തിൽ ഉൾപ്പെടുത്താനായി ചെയർമാൻ എബി ജെ.ജോസിന് കൈമാറി. ബ്രിട്ടന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗാന്ധിജിയെ ആദരിക്കാനായി നാണയം പുറത്തിറക്കിയിരിക്കുന്നത്. മഹാത്മ ഗാന്ധിയുടെ വചനം ആലേഖനം ചെയ്ത പ്രത്യേക നാണയമാണ് ബ്രിട്ടൻ പുറത്തിറക്കിയത്. കഴിഞ്ഞവർഷം അവസാനമാണ് ഒരുവശത്ത് ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയും മറുവശത്ത് ഗാന്ധിജിയുടെ ഏറ്റവും പ്രശസ്തമായ 'എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം' വചനവും ഉൾപ്പെടുത്തിയ 'കലക്ടേഴ്സ് കോയിൻ' പുറത്തിറക്കിയത്. അഞ്ച് പൗണ്ടിന്‍റെ നാണയമാണ് പാലായിൽ എത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.