പൊൻകുന്നം: അമ്പത് ശതമാനത്തിലേറെ വരുന്ന സാധാരണക്കാരായ ഇന്ത്യൻ ജനതയുടെ പക്കലുള്ളത് ആകെ സമ്പത്തിന്‍റെ ഒരുശതമാനം മാത്രമെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. ജനകീയ വായനശാലയിൽ അഭയൻ സ്മാരക കേന്ദ്രത്തിന്‍റെ അഭയം അനുസ്മരണ പരിപാടിയിൽ 'നവലിബറലിസത്തിന്‍റെ 30 വർഷങ്ങൾ' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഒരുശതമാനം സമ്പന്നരുടെ കൈയിലാണ് 43 ശതമാനം സമ്പത്തെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം ഗവ.ചീഫ് വിപ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. അഭയൻ സ്മാരക കേന്ദ്രം പ്രസിഡന്‍റ് അഡ്വ. ഗിരീഷ് എസ്.നായർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.എൻ. ഗിരീഷ്‌കുമാർ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സി.ആർ. ശ്രീകുമാർ, വി.ജി. ലാൽ, ടി.എസ്. ബാബുരാജ്, ബി. സുനിൽ, എ.ആർ. സിന്ധു, പി. കൃഷ്ണപ്രസാദ്, പി.ടി. ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. KTL VZR 6 Dr.Thomas issac ചിത്രവിവരണം പൊൻകുന്നം ജനകീയ വായനശാലയിൽ അഭയൻ സ്മാരക കേന്ദ്രത്തിന്‍റെ അഭയം അനുസ്മരണ പരിപാടിയിൽ ഡോ.ടി.എം. തോമസ് ഐസക് അനുസ്മരണ പ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.