കങ്ങഴ: ഒന്നിച്ച് പഠിച്ചുവളര്‍ന്ന സുഹൃത്തുക്കള്‍, അതേ സ്‌കൂളില്‍ ഒന്നിച്ച് ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ പടിയിറങ്ങുന്നതും ഒന്നിച്ചുതന്നെ. പത്തനാട് ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകന്‍ കെ.ആര്‍. വിനോദ്കുമാര്‍, സീനിയര്‍ ക്ലര്‍ക്ക് സന്തോഷ് മാവേലിയുമാണ് ചൊവ്വാഴ്ച സര്‍വിസില്‍നിന്നും വിരമിക്കുന്നത്. 1975ല്‍ അഞ്ചാക്ലാസിലാണ് ഇരുവരും ഒന്നിച്ചത്. പത്താംക്ലാസ് വരെ ഒരേ ഡിവിഷനില്‍ തന്നെ പഠനം. പിന്നീട് പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോഴും ഇരുവരും ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജില്‍ ഒന്നിച്ചു തന്നെ. വിനോദ് കുമാര്‍ ബിരുദത്തിന് ചേര്‍ന്നപ്പോള്‍ സന്തോഷ് മുംബൈയില്‍ ജോലിക്കായി പോയി. അപ്പോള്‍ മാത്രമാണ് ഈ ബന്ധത്തില്‍ അകലമുണ്ടായത്. പിന്നീട് ഇരുവരും ദേവസ്വം ബോര്‍ഡ് സ്‌കൂളില്‍ തന്നെ ജോലി നേടി. ജോലിക്കൊപ്പം രാഷ്ട്രീയത്തിലും സന്തോഷ് സജീവമാണ്. നിലവില്‍ കോണ്‍ഗ്രസ് കങ്ങഴ മണ്ഡലം ജനറല്‍ സെക്രട്ടറി, ഐ.എന്‍.ടി.യു.സി. കങ്ങഴ മണ്ഡലം പ്രസിഡന്റ് എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്നു. സന്തോഷിന്റെ ഭാര്യ: അനിത. മക്കള്‍: സംഗീത്, ശ്രുതി. വിനോദ്കുമാറിന്റെ ഭാര്യ ഷൈനി ജെ.നായര്‍ തകഴി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്. മകൻ:കാര്‍ത്തികേയന്‍. സന്തോഷ്, വിനോദ്കുമാര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.