വാഴൂരിൽ ജലമൊഴുകും; ഉദ്​ഘാടനം ഇന്ന്​

വാഴൂർ: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജലവിഭവ വകുപ്പി​‍ൻെറ പുഴ പുനർജനി പദ്ധതി ഭാഗമായി തോടുകളിലെ മണ്ണും ചളിയും നീക്കി നവീകരിച്ചു. മണ്ണും ചളിയും വീണ്ടും ഒലിച്ചുപോകാതെ സംരക്ഷിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതി പ്രകാരം കയർ ഭൂവസ്ത്രം വിരിക്കുന്ന നടപടി പൂർത്തിയാകുന്നു. കയർഭൂവസ്ത്രം വിരിക്കുന്നതിനോടൊപ്പം രാമച്ചവും പ്ലാവിൻ തൈകളും നട്ടുപിടിപ്പിക്കും. പുഴ പുനർജനി, കയർഭൂവസ്ത്രം വിരിക്കൽ, പ്ലാവ് ഗ്രാമം, രാമച്ച വസന്തം എന്നിവ സംയുക്തമായി നടപ്പാക്കുന്നതി‍ൻെറ ഉദ്ഘാടനം മുൻ മന്ത്രി തോമസ് ഐസക് ഞായറാഴ്ച രണ്ടിന്​ വലിയ തോട്ടിൽ ശാസ്താംകാവ് കിഴക്കേമുറി പാലത്തിന് സമീപം നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ വി.പി. റെജി അറിയിച്ചു. ആലപ്പുഴ കയർ ഫോർമാറ്റിങ്​ ലിമിറ്റഡിൽനിന്നാണ് കയർഭൂവസ്ത്രം ലഭ്യമാക്കിയത്. സാമൂഹിക വനവത്​കരണ വിഭാഗമാണ് രാമച്ചം തൈകൾ സജ്ജീകരിക്കുന്നത്. പ്ലാവിൻ തൈകൾ പഞ്ചായത്ത് ക്രമീകരിക്കും. ---- KTL VZR 1 Coir Puzha ചിത്രവിവരണം വാഴൂർ പൈക്കല്ലി തോട് മണ്ണും ചളിയും നീക്കി നവീകരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.