അതിജീവന കൂട്ടായ്മ പ്രചാരണജാഥ

കൂട്ടിക്കല്‍: പ്രളയ ദുരിതബാധിതരോടുള്ള അധികാരികളുടെ അവഗണനക്കെതിരെ അതിജീവന കൂട്ടായ്മയുടെ നേതൃത്വത്തില്‍ 30ന് കൂട്ടിക്കല്‍ ചപ്പാത്തില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തി‍ൻെറ ഭാഗമായി കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം പഞ്ചായത്തുകളില്‍ നടത്തുന്ന പ്രചാരണജാഥക്ക്​ തുടക്കം. ദുരന്തമേഖലയായ മാക്കൊച്ചിയില്‍ തുടക്കംകുറിച്ച പ്രചാരണജാഥ നൗഷാദ് വെംബ്ലി ഉദ്ഘാടനം ചെയ്തു. മാക്കൊച്ചി ജനകീയ പ്രതിരോധ വേദി പ്രസിഡന്‍റ്​ പി.ജെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സമിതി കോഓഡിനേറ്റര്‍ പി.പി. അനുജന്‍ അധ്യക്ഷതവഹിച്ചു. കെ-റെയില്‍വിരുദ്ധ ജനകീയ സമിതി നേതാവ് മിനി കെ.ഫിലിപ്, അയ്യൂബ് ഖാന്‍ കട്ടുപ്ലാക്കല്‍, വി.പി. കൊച്ചുമോന്‍, ബെന്നി ദേവസ്യ, ദിവ്യ ശേഖര്‍, ഇ.എ. കോശി, ടി.ഐ. മാത്യു എന്നിവര്‍ സംസാരിച്ചു. രണ്ടാംദിവസമായ ഞായറാഴ്ചയും വിവിധ പ്രദേശങ്ങളില്‍ പ്രചാരണജാഥ പര്യടനം നടത്തും. ---------- KTL WBL Pradhishedam അതിജീവന കൂട്ടായ്മയുടെ പ്രചാരണ ജാഥ നൗഷാദ് വെംബ്ലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.