കോട്ടയം: നികുതി പിരിവിലും പദ്ധതി നിർവഹണത്തിലും മീനച്ചിൽ പഞ്ചായത്തിനെ ജില്ലയുടെ മുൻനിരയിലെത്തിച്ചശേഷം സെക്രട്ടറി എം.സുശീൽ വിരമിക്കുന്നു. 1997ൽ മലപ്പുറത്ത് എൽ.ഡി ക്ലർക്കായി സർവിസിൽ പ്രവേശിച്ച സുശീൽ ചൊവ്വാഴ്ച വിരമിക്കും. ജനസൗഹൃദ സദ്ഭരണ അഴിമതിരഹിത പഞ്ചായത്തുകളാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിന് സർക്കാർ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. കോട്ടയം ജില്ലയിലെ എല്ലാ പഞ്ചായത്തും ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾക്കും നേതൃപരമായ പങ്കുവഹിച്ചു. 2019ലാണ് മീനച്ചിൽ പഞ്ചായത്തിൽ സെക്രട്ടറിയായി നിയമിതനായത്. എൻ.ജി.ഒ യൂനിയൻ ഏരിയ പ്രസിഡന്‍റ്, യൂനിയൻ ജില്ല കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഗവ. എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി ജില്ല പ്രസിഡന്‍റുമായിരുന്നു. പാലാ ഏഴാച്ചേരി സ്വദേശിയാണ്. ഭാര്യ: അനിത ബി. നായർ (അധ്യാപിക). ---- പടം KTL SUSHIL എം.സുശീൽ ---------- മണർകാട് ഗോഡൗണിൽ തീപിടിത്തം കോട്ടയം: മണർകാട് കവലയിൽ പ്രവർത്തിച്ചിരുന്ന ഡ്രസ് വേൾഡ് വസ്ത്രവിൽപനശാലയുടെ ഗോഡൗണിലെ മാലിന്യത്തിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.30ന് കെട്ടിടത്തിന് മുകളിലത്തെ നിലയിലായിരുന്നു തീപിടിത്തം. തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. നേരത്തേ, ഇവിടെ പ്രവർത്തിച്ചിരുന്ന വസ്ത്രവിൽപനശാല മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. ഇതോടെ മുകൾനിലയിലെ ഗോഡൗണിലെ തുണികളെല്ലാം മാറ്റിയിരുന്നു. ഉപേക്ഷിക്കപ്പെട്ട തുണികളിലാണ് തീപടർന്നത്. കോട്ടയം, പാമ്പാടി എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. സമീപ കടകളിലേക്ക് തീ വ്യാപിക്കാതെ തടഞ്ഞു. -------. പടം DP
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.