ഗാന്ധിനഗർ: പക്ഷാഘാതം തടയാനും കൃത്യമായ ചികിത്സയിലൂടെ രോഗികളെ രക്ഷപ്പെടുത്താനുമുള്ള സ്ട്രോക് ക്ലിനിക് മെഡിക്കൽ കോളജിൽ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് സ്ട്രോക് ക്ലിനിക്. സ്ട്രോക് അഥവ പക്ഷാഘാതം ഉണ്ടാകുന്ന രോഗികൾക്ക് പാർശ്വഫലങ്ങളും ഉണ്ടാകാൻ സാധ്യതയുമുണ്ട്. ഇത് ഇല്ലാതാക്കാൻ രോഗിക്ക് ഉടനടി ചികിത്സ ലഭ്യമാക്കണം. ഇതിനായി ത്രോംബോ ലൈറ്റിക്ക് തെറപ്പിയും മെക്കാനിക്കൽ ത്രോംബോറ്റമി ചികിത്സയുമാണ് നൽകുന്നത്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന സ്ട്രോക് ടീം ഇവിടെ സജ്ജമാണ്. പക്ഷാഘാത രോഗലക്ഷണങ്ങൾ ഉണ്ടാകുകയാണെങ്കിൽ 9400379263 എന്ന നമ്പരിൽ ബന്ധപ്പെട്ട് ശേഷം അത്യാഹിത വിഭാഗത്തിൽ എത്തിച്ചാൽ പരിശീലനം ലഭിച്ച സ്ട്രോക് ടീമിൻെറ സേവനവും ലഭ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. -------- must പെൻഷനേഴ്സ് അദാലത് കോട്ടയം: ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സർവിസ് സംബന്ധമായ പരാതി പരിഹരിക്കുന്ന 'ഡി.പി.സി ടോക്സ് വിത്ത് കോപ്സ്' പരിപാടിയും പെൻഷൻകാരുടെ പരാതി പരിഹാരത്തിനായി 'പെൻഷനേഴ്സ് അദാലത്തും' അടുത്ത ശനിയാഴ്ച 11.30ന് ജില്ല പൊലീസ് ഓഫിസിൽ നടത്തും. പരാതികൾ തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ജില്ല പൊലീസ് മേധാവിയുടെ ഓഫിസിൽ ലഭിക്കണം. നേരിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈൻ സൗകര്യം ഒരുക്കും. ഫോൺ: 9497911234.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.