കോട്ടയം: വികസന പദ്ധതികളുടെ നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാത്ത കരാറുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ജില്ല വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. പൊതുമരാമത്ത്, ജല അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകൾ നടത്തുന്ന അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ കാലവർഷത്തിനുമുമ്പായി പൂർത്തിയാക്കണമെന്നു യോഗം നിർദേശം നൽകി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കുടിവെള്ള വിതരണ പദ്ധതി, ചാമംപതാൽ ഗവ. സ്‌കൂൾ, കൊടുങ്ങൂർ മിനി സിവിൽ സ്റ്റേഷൻ എന്നിവയുടെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു. എരുമേലി പൊലീസ് ക്യാമ്പിൽ മാലിന്യ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് നടപടിയെടുക്കും. പൊലീസ് പദ്ധതി തയാറാക്കി നൽകിയാൽ വനം-വന്യജീവി വകുപ്പ് നടപടി സ്വീകരിക്കും. ഈരാറ്റുപേട്ടയിൽ കോടതിക്കായി നിർമിക്കുന്ന കെട്ടിടം അടിയന്തരമായി പൂർത്തിയാക്കണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആവശ്യപ്പെട്ടു. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണം വേഗത്തിലാക്കാനും നഗരറോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും കാലവർഷത്തിനുമുമ്പ് നടപടിയെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരി ബൈപാസിൽ ഫ്ലൈ ഓവർ നിർമാണം, ഓട ശുചീകരണം, കുറിച്ചി ടെക്നിക്കൽ ഹൈസ്‌കൂൾ കെട്ടിടം നിർമാണം എന്നിവ അടിയന്തരമായി ആരംഭിക്കണമെന്ന് ജോബ് മൈക്കിൾ എം.എൽ.എ ആവശ്യപ്പെട്ടു. പാലാ ജനറൽ ആശുപത്രിയിൽ നടത്തേണ്ട വിവിധ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് തോമസ് ചാഴികാടൻ എം.പി.യുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ വിശദീകരിച്ചു. കലക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷതവഹിച്ചു. ------- പാറഖനന നിരോധനം ഭാഗികമായി പിൻവലിച്ചു കോട്ടയം: അതിതീവ്ര മഴയെത്തുടർന്ന് കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ പാറഖനന നിരോധനം കൂട്ടിക്കൽ, തീക്കോയി വില്ലേജുകൾ ഒഴികെ പ്രദേശങ്ങളിൽനിന്ന് പിൻവലിച്ചതായി കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.