സ്വകാര്യ ബസുകളുടെ അമിതവേഗം; ചൂലെടുക്കുമെന്ന് അമ്മമാർ

ഏറ്റുമാനൂര്‍: റോഡുകള്‍ കുരുതിക്കളമാക്കാന്‍ അനുവദിക്കില്ലെന്നും മരണപ്പാച്ചില്‍ നടത്തിയാല്‍ ചൂലെടുക്കുമെന്നും താക്കീത് ചെയ്ത് സ്വകാര്യ ബസുകള്‍ക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകരുടെ വ്യത്യസ്ത പ്രതിഷേധം. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വിദ്യാർഥിനി മരിച്ച സംഭവത്തില്‍ സ്ഥിരം അപകട മേഖലയായ കാണക്കാരി പള്ളിപ്പടി ജങ്​ഷനില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. റോഡ് കുരുതിക്കളമാക്കരുതെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്​ നല്‍കിയും ചോര വീഴാനുള്ളതല്ല റോഡുകളെന്ന്​ ഓര്‍മിപ്പിച്ചും സംഘടിപ്പിച്ച പ്രതി​ഷേധത്തിൽ നിരവധി അമ്മമാർ പ​ങ്കെടുത്തു. കുറവിലങ്ങാട് പൊലീസി‍ൻെറയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവത്​കരണം നൽകി. -------- KTL ETR PRATHISHEDAM- സ്വകാര്യ ബസുകളുടെ അമിതവേഗത്തിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകർ കാണക്കാരി പള്ളിപ്പടി ജങ്​ഷനില്‍ പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.