കല്ലേപ്പാലത്തി‍െൻറ ഇരുമ്പുകേഡർ കാണാനില്ല

കല്ലേപ്പാലത്തി‍ൻെറ ഇരുമ്പുകേഡർ കാണാനില്ല മുണ്ടക്കയം: ദേശീയപാതയിൽ കോട്ടയം- ഇടുക്കി ജില്ലയുടെ അതിർത്തി നിർണയിക്കുന്ന കല്ലേപ്പാലത്തിൽ കോൺക്രീറ്റ് പാളികൾക്കിടയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കേഡർ കാണാനില്ല. പാലത്തിന്​ നടുവിലായി കോൺക്രീറ്റ് ഭാഗങ്ങൾ ചേരുന്ന സ്ഥലത്ത് വിടവ് അടച്ചിരുന്നത് ഇരുമ്പ് കേഡർ ഉപയോഗിച്ചായിരുന്നു. പാലത്തി‍ൻെറ മറു പകുതിയിൽ ഇരുമ്പ് കേഡർ നിലവിലുണ്ട്. ഇതോടെ ഓട്ടോറിക്ഷയുടെ ഉൾപ്പെടെ ചെറിയ വാഹനങ്ങളുടെ ചക്രങ്ങൾ വിടവിൽ ചാടിയാൽ കേടുപാടുകൾ സംഭവിക്കുന്നത്​ പതിവായി. രണ്ടു വാഹനങ്ങൾക്കു മാത്രം പോകാൻ വീതിയുള്ള പാലത്തിൽ കാൽനട യാത്രക്കാർ തിങ്ങിഞെരുങ്ങിയാണ് യാത്രചെയ്യുന്നത്. ------ KTL w BL Kalleppalam കല്ലേപ്പാലത്തിലെ ഇരുമ്പുകേഡർ നഷ്ട​പ്പെട്ട ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.