ഗതാഗതം മുടക്കി ഒറ്റയാൻ; സഞ്ചാരികളുടെ വാഹനം ഒരുമണിക്കൂർ കുടുങ്ങി

മറയൂർ​: മറയൂർ- കാന്തല്ലൂർ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം മുടക്കി ഒറ്റയാൻ. വെള്ളിയാഴ്ച വൈകീട്ട് ഏഴ്​ മുതൽ രാത്രി എട്ടു വരെയാണ് നാത്തപാറയിൽ റോഡിൽനിന്ന്​ മാറാതെ നിന്ന് ആന ഗതാഗതം മുടക്കിയത്. നൂറിലധികം വാഹനങ്ങളാണ്​ ഇതുമൂലം കുടുങ്ങിക്കിടന്നത്​. ഒരു മണിക്കൂറിനുശേഷം ഒറ്റയാൻ സ്വകാര്യ ഭൂമിയിലേക്ക് കടന്നപ്പോഴാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. TDG OTTAYAN മറയൂർ- കാന്തല്ലൂർ റോഡിൽ നാത്തപാറയിൽ നടുറോഡിൽ നിൽക്കുന്ന ഒറ്റയാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.