ചങ്ങനാശ്ശേരി: പെരുംന്തുരുത്തി-ഏറ്റുമാനൂർ ബൈപാസ് റോഡിൽ ഡീലക്‌സ് പടി വളവിൽ അപകടം പതിവാകുന്നു. സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിയുടെ ജീവൻ പൊലിഞ്ഞു. നിരവധിപേരുടെ ജീവൻ പൊലിയുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നത് ഈ ഭാഗത്ത് പതിവാണ്. അപകടമേഖലയായി പ്രഖ്യാപിച്ച മേഖലകൂടിയാണിത്. അപകടങ്ങൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി മുണ്ടുപാലം പള്ളിക്ക് സമീപത്തെ ഡീലക്‌സ് പടി വളവ് നിവർത്താൻ നടപടി ആരംഭിച്ചെങ്കിലും നാളിതുവരെ പ്രാബല്യത്തിൽ എത്തിയില്ല. മുൻ എം.എൽ.എ സി.എഫ്. തോമസിന്‍റെ നിർദേശപ്രകാരം, ഒരുകോടി രൂപ ആറ് വർഷങ്ങൾക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുവദിച്ച് പദ്ധതി ആരംഭിച്ചെങ്കിലും നടപടി എങ്ങുമെത്തിയില്ല. അപകടവളവ് നിവർത്താൻ സർവേ നടത്തി മതിലുകളിൽ മാർക്ക് ചെയ്തിരുന്നു. കല്ലിട്ടുതിരിക്കുന്ന ജോലി കരാറുകാർ ഏറ്റെടുക്കണം. കല്ലിട്ട് തിരിച്ചുകഴിഞ്ഞാൽ മാത്രമേ ഏറ്റെടുക്കുന്ന സ്ഥലത്തിന്‍റെ വില നിർണയിക്കാനാകൂ. വളവ് നിവർത്തലിന് ലാൻഡ് അക്യുസിഷൻ തഹസിൽദാർ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് ഒപ്പം പരിശോധന നടത്തിയിരുന്നെന്ന് ജില്ല പഞ്ചായത്ത് അംഗം മഞ്ജു സുജിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.