കോട്ടയം: വധശ്രമം, കഠിന ദേഹോപദ്രവം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽനിന്ന് പുറത്താക്കി. ആർപ്പൂക്കര വില്ലൂന്നി കോളനി ഭാഗത്ത് പിഷാരത്ത് വീട്ടിൽ സൂര്യദത്തിനെയാണ് (22) ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജി ഒരു വർഷത്തേക്ക് നാടുകടത്തിയത്. ഗാന്ധിനഗർ, കോട്ടയം വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽപെട്ട നിരവധി കേസുകളിലെ പ്രതിയാണ്. സഹോദരനും കൂട്ടാളിയുമായിരുന്ന വിഷ്ണുദത്തിനെ 2022 ഫെബ്രുവരി മുതൽ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയിരിക്കുകയാണ്. ------- KTL KAPPA സൂര്യദത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.