ptgth1 പത്തനംതിട്ട: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം 27, 28, 29 തീയതികളിൽ തിരുവല്ലയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 27ന് ഉച്ചക്ക് രണ്ടിന് തിരുവല്ല വൈ.എം.സി.എ ഹാളിൽ പൂർവകാല നേതൃസംഗമം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.ജെ. അജയകുമാർ ഉദ്ഘാടനം ചെയ്യും. സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വി. സുഭാഷ്ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തും. 28ന് മുത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ രാവിലെ 10ന് എളമരം കരീം എം.പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 30ന് വൈകീട്ട് നാലിന് യാത്രയയപ്പ് സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. ആർ. സനൽകുമാർ, ജില്ല സെക്രട്ടറി ടി. അനിൽ, ജനറൽ സെക്രട്ടറി പി. ശശിധരൻ നായർ, കൺവീനർ രാജേഷ് ആർ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.