നൊബേൽ ജേതാക്കളുടെ പേരിലുള്ള ചെയർ പ്രഫസർ പദവി പ്രഫ. ആൻജ് സീഹുവിന്

കോട്ടയം: ഫ്രാൻസിലെ ഐ.എം.ടി മൈൻസ് ആൽബി സർവകലാശാലയിലെ പ്രഫ. ആൻജ് സീഹുവിനെ മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ്, നൊബേൽ സമ്മാനജേതാക്കളായ ജോൺ ബി. ഗുഡിനഫ്, സ്റ്റാൻലി വിറ്റിൻഹാം, അഖിര യോഷിനോ എന്നിവരുടെ പേരിലുള്ള ചെയർ പ്രഫസർഷിപ് നൽകി ആദരിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രഫ. സാബു തോമസാണ് അദ്ദേഹത്തെ പദവി നൽകി ആദരിച്ചത്. പ്രഫ. ആൻജ് സീഹു നിലവിൽ അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിലെ ഫുൾ ബ്രൈറ്റ് വിസിറ്റിങ്​ പ്രഫസറും ഊർജ രംഗത്തെ പ്രശസ്ത ശാസ്ത്രജ്ഞനുമാണ്. KTG Prof. Dr. Ange Nzihou

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.