പൊൻകുന്നത്ത്​ തീപിടിത്തം: കടകൾ കത്തിനശിച്ചു

കാഞ്ഞിരപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽനിന്ന്​ എത്തിയ അഗ്നിരക്ഷാസേന യൂനിറ്റുകൾ രണ്ടുമണിക്കൂർ ശ്രമിച്ചാണ്​ തീ അണച്ചത് പൊൻകുന്നം: കെ.വി.എം.എസ് റോഡിലെ കോംപ്ലക്‌സിൽ വൻ തീപിടിത്തം. മൂന്നു ഷട്ടറുകൾക്കുള്ളിൽ തീപടർന്ന് കടകൾ കത്തിനശിച്ചു. നാശനഷ്ടം കണക്കാക്കിയിട്ടില്ല. ചിറക്കടവ് പഞ്ചായത്ത് ഓഫിസിന് സമീപം പൊൻകുന്നം ഞള്ളത്തിൽ രാജാലയം അശോക് കുമാറിന്‍റെ ഉടമസ്ഥതയിലെ കെട്ടിടത്തിൽ തിങ്കളാഴ്ച വൈകീട്ട് 7.15നാണ്​ തീപിടിച്ചത്​. അശോക് കുമാറിന്‍റെ സ്‌പെയർപാർട്‌സ് കടയിലാണ് ആദ്യം തീപടർന്നത്. ഈ സമയം കടഅടച്ച് അശോക്​ കുമാർ വീട്ടിലേക്ക് പോയിരുന്നു. ഇതിനുള്ളിൽനിന്ന് പുറത്തേക്ക് പടർന്ന് തീ സമീപത്തെ കുന്നുംഭാഗം മുണ്ടുവേലിക്കുന്നേൽ ബിനോയി മാത്യുവിന്‍റെ ഓയിൽ കടയിലേക്ക്​ എത്തി. തൊട്ടടുത്ത് ഇദ്ദേഹത്തിന്‍റെ തന്നെ ഏയ്ഞ്ചൽ ഓട്ടോപാർട്‌സിൽ നാശമുണ്ടായില്ല. കാഞ്ഞിരപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽനിന്ന്​ എത്തിയ അഗ്നിരക്ഷാസേന യൂനിറ്റുകൾ രണ്ടുമണിക്കൂർ ശ്രമിച്ചാണ്​ തീ അണച്ചത്. തീപിടിത്തമുണ്ടായ കെട്ടിടത്തിന്‍റെ മുകൾനില ഓയിൽകടയുടെ സംഭരണശാലയാണ്​. ഇവിടെ തീപടർന്നാൽ സമീപ കെട്ടിടങ്ങ​ളിലേക്ക്​ വ്യാപിക്കുമെന്നതിനാൽ തടയാൻ മുന്നൊരുക്കം നടത്തി. കൂടുതൽ അപകടം ഒഴിവാക്കാൻ കെട്ടിടത്തിലെ വൈദ്യുതി ബന്ധം വി​ച്ഛേദിച്ചു. ബിനോയിയുടെ കടകളിൽ ജീവനക്കാർ ഉണ്ടായിരുന്നു. ഓയിൽ, റബർ പാർട്‌സ് ഉൾപ്പെടെയുള്ളവയിൽ തീപടർന്നതോടെ പെട്ടെന്ന് പരിസരമാകെ തീയും പുകയും നിറഞ്ഞു. ഇതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ബിനോയിയെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. -------- KTL VZR 7 Shop Fire ചിത്രവിവരണം പൊൻകുന്നം കെ.വി.എം.എസ് റോഡിലെ കടകളിൽ പടർന്ന തീ അണക്കാനുള്ള ശ്രമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.