വൈക്കം: സർക്കാർ വാർഷികം ആഘോഷിക്കുമ്പോൾ കയർ തൊഴിലാളികൾക്ക് പണിയില്ല. പണിതാൽ കൂലിയില്ല. കയർ എടുക്കാൻ ആളുമില്ല. കയർമേഖലയിൽ പണിയെടുക്കുന്ന മുഴുവൻ തൊഴിലാളികളും പട്ടിണിയിലാണ്. കൂലി വർധിപ്പിക്കൽ ജലരേഖയായി. കയർ സംഘം ഭാരവാഹികൾ സംഘത്തിനുവേണ്ടി കടംവാങ്ങിയത് തിരിച്ചുകൊടുക്കുവാൻ നിവൃത്തിയില്ലാതെ വിഷമിക്കുകയാണ്. സംഘങ്ങൾക് വർക്കിങ് ക്യാപിറ്റൽ അനുവദിക്കുക, സംഘങ്ങളിൽ സ്റ്റോക്കിരിക്കുന്ന കയർ എടുക്കുക, എടുക്കുന്ന കയറിന് പണംകൊടുക്കാൻ കയർ ഫെഡിന് നിർദേശം കൊടുക്കുക. തൊഴിലാളികളുടെ കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അടിയന്തമായി നടപ്പാക്കണമെന്ന് കയർ അപേക്സ് ബോഡിയോട് തൊഴിലാളി യൂനിയനുകളോടും യോഗം ആവശ്യപ്പെട്ടു. കയർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് യു. ബേബി അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് അക്കരപ്പാടം ശശി യോഗം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.