ഹൈവേ നിർമാണം: നാരകംപുഴയെ ഒഴിവാക്കി സ്വകാര്യ വ്യക്തിയെ സഹായിക്കുന്നു

മുണ്ടക്കയം: കൊക്കയാര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന മുപ്പത്തിയഞ്ചാംമൈല്‍ - നാരംകംപുഴ -ചോലത്തടം ഹൈവേ നിര്‍മാണത്തില്‍ നാരകംപുഴ വാര്‍ഡിനെ ഒഴിവാക്കിയ കൊക്കയാര്‍ പഞ്ചായത്ത് നടപടിക്കെതിരെ ശക്തമായ സമരപരിപാടി ആവിഷ്‌കരിക്കുമെന്ന് പൗരസമിതി സെക്രട്ടറി ഇ.എ. കോശി അറിയിച്ചു. സ്വകാര്യ വ്യക്തിയെ സഹായിക്കുന്നതിനാണ്​ നാരകംപുഴയെ ഒഴിവാക്കിയത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും പ്രളയത്തില്‍ നശിച്ചതുമായ നാരകംപുഴ ചപ്പാത്തുപാലം പുതുക്കിപ്പണിയാന്‍ കിട്ടിയ അവസരം കൂടിയായിരുന്നു ഹൈവേ നിര്‍മാണം. ഇതെല്ലാം അട്ടിമറിച്ചാണ് സ്വകാര്യ വ്യക്തിക്കുവേണ്ടി പഞ്ചായത്ത് ജനപ്രതിനിധികള്‍ ഇങ്ങനെ ചെയ്​തത്. 1980ല്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്ന റോഡ് നിര്‍മാണം പുതിയ പഞ്ചായത്ത്​ ഭരണസമിതി അവര്‍ക്ക്​ഇഷ്​ടപ്പെട്ടവര്‍ക്കുവേണ്ടി ദിശമാറ്റുന്നത് നീതിയല്ല. റോഡിനായി പ്രദേശവാസികള്‍ സ്ഥലംവിട്ടു നല്‍കാത്തതാണ് ഹൈവേയുടെ ദിശമാറ്റാനിടയാക്കിയതെന്ന പഞ്ചായത്ത് അധികൃതരുടെ വാദം തെറ്റാണ്. ശനിയാഴ്ച രാവിലെ 11ന് നാരകംപുഴയില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്നും പരിഹാരമുണ്ടായില്ലെങ്കില്‍ നിരാഹാരമടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്നും ഇ.എ. കോശി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.