വൈക്കം: ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിന്‍റെ നിയന്ത്രണത്തിൽ പുളിഞ്ചുവട്ടിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് പെൺകുട്ടികൾക്ക് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചു മുതൽ പത്തുവരെ ക്ലാസിൽ പഠിക്കുന്നവർക്കാണ് പ്രവേശനം. അവസാന തീയതി 28. ഫോൺ: 04829 854763. മിനിലോറി ഓടയിലേക്ക് മറിഞ്ഞു കോട്ടയം: ലോഡിറക്കാൻ എത്തിയ ലോറി സംരക്ഷണഭിത്തി തകർന്ന് ഓടയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് മുട്ടമ്പലം മാർക്കറ്റ് ലാൻഡിങ് റോഡിലാണ് സംഭവം. വീട് നിർമാണാവശ്യത്തിനായി മെറ്റലുമായി എത്തിയ ലോറി ലോഡ് ഇറക്കുന്നതിന് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഡ്രൈവർ പുറത്തിറങ്ങി മിനിറ്റുകൾക്കുശേഷം സംരക്ഷണഭിത്തി ഇടിഞ്ഞുതാഴുകയും ലോറി സമീപത്തെ വീടിന്‍റെ സംരക്ഷണഭിത്തി തകർത്ത് ഓടയിലേക്ക് മറിയുകയായിരുന്നു. പ്രണവം ഭവനത്തിൽ രാധാകൃഷ്ണന്‍റെ വീടിന്‍റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.