മരങ്ങൾ വെട്ടണം

ഏറ്റുമാനൂർ: കാലവർഷം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് സമീപവാസികൾക്കും യാത്രക്കാർക്കും അപകടഭീഷണി ഉയർത്തുന്ന വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ഭൂവുടമയോ കൈവശക്കാരനോ വെട്ടി നീക്കണമെന്ന് ഏറ്റുമാനൂർ നഗരസഭ സെക്രട്ടറി അറിയിച്ചു. വാർഷികവും തെരഞ്ഞെടുപ്പും ഏറ്റുമാനൂർ: കേരള വിശ്വകർമ സഭ കോട്ടയം താലൂക്ക് യൂനിയന്‍റെ വാർഷികവും തെരഞ്ഞെടുപ്പും ഏറ്റുമാനൂർ വ്യാപാര ഭവനിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടിന്​ നടക്കുമെന്ന് യൂനിയൻ പ്രസിഡന്‍റ്​ വി.കെ. അനൂപ്കുമാർ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ കെ.കെ. ഹരി ഉദ്​ഘാടനം ചെയ്യും. സ്വാഗതസംഘം ചങ്ങനാശ്ശേരി: ഏക സിവിൽ കോഡിനെതിരെ 24ന്​ രാജ്​ഭവൻ മാർച്ച്​ നടത്തുന്നതിന്‍റെ ഭാഗമായി ദക്ഷിണ കേരള ലജ്​നത്തുൽ മുഅല്ലിമീൻ കോട്ടയം മേഖല സ്വാഗതസംഘം രൂപവത്​കരിച്ചു. ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്​ കുഞ്ഞ്​ മൗലവി ഉദ്​ഘാടനം ചെയ്തു. കേരള ലജ്​നത്തുൽ മുഅല്ലിമീൻ മേഖല പ്രസിഡന്‍റ്​ പി.പി. നവാസ്​ മൗലവി അധ്യക്ഷതവഹിച്ചു. പാങ്ങോട്​ ഖമറുദ്ദീൻ മൗലവി, അഡ്വ. കെ.പി. മുഹമ്മദ്​, സൈനുദ്ദീൻ മൗലവി, കെ.ഇ. മൂസ മൗലവി, സഫറുല്ല മൗലവി, ഷമ്മാസ്​ മൗലവി, നൗഫൽ ബാഖവി, നിസാർ മൗലവി, ഹബീബ്​ മൗലവി, ഹംസ മൗലവി, അസീസ്​ മൗലവി, മൗലവി നൗഷാദ്​ തലീലി തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.