അടിത്തറ തകര്‍ന്നു; ബദൽ പാലത്തിലും ഗതാഗതം നിലച്ചു

ഏന്തയാര്‍ ഈസ്റ്റ്: പ്രളയം തകര്‍ത്ത ഏന്തയാര്‍ ഈസ്റ്റ് പാലത്തിന്‍റെ അവശേഷിച്ച തൂണും തകര്‍ന്നതോടെ മേഖലയിലെ യാത്ര വീണ്ടും നിലച്ചു. തോരാതെ പെയ്ത മഴയില്‍ പുല്ലകയാറ്റില്‍ ജലനിരപ്പുയര്‍ന്നതാണ് പാലത്തിന്‍റെ അടിക്കെട്ടു തകരാനിടയാക്കിയത്​. കോട്ടയം- ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ഈസ്റ്റ് പാലം തകര്‍ന്നതോടെ ഏന്തയാര്‍ ഈസ്റ്റ്, കനകപുരം, വടക്കേമല, മുക്കുളം തൂങ്ങാമുടി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന്​ കുടുംബങ്ങള്‍ക്ക് പുറംലോകത്ത് എത്താനുള്ള ഏകമാര്‍ഗം അടയുകയായിരുന്നു​. പകരം താൽക്കാലിക സംവിധാനം ആവശ്യപ്പെട്ട്​ നാട്ടുകാര്‍ ജനപ്രതിനിധികളെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. നാട്ടുകാര്‍ സംഘടിച്ച്​ ജനകീയപാലം നിർമിക്കാന്‍ തീരുമാനിച്ചെങ്കിലും അധികാരികള്‍ അനുമതി നൽകിയില്ല. ഇതോടെയാണ് മൂന്നുലക്ഷത്തോളം രൂപ സമാഹരിച്ച്​ നാട്ടുകാര്‍ ഇരുചക്ര വാഹനങ്ങള്‍ കടന്നുപോകാവുന്ന രീതിയില്‍ നടപ്പാലം നിർമിച്ചത്. തകര്‍ന്നുവീണ പാലത്തിന്‍റെ നിലവിലുണ്ടായിരുന്ന തൂണിന്​ മുകളിലാണ് നടപ്പാലം നിർമിച്ചത്. ഈ തൂണിന്‍റെ അടിത്തറയാണ് തകര്‍ന്നത്. ഒഴുക്ക്​ ശക്തമാവുന്നതോടെ തൂണ് കൂടുതല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ ഇരുചക്ര വാഹനയാത്ര നിരോധിച്ചിട്ടുണ്ട്. തൂണുകള്‍ ബലപ്പെടുത്തിയാല്‍ വീണ്ടും യാത്ര സൗകര്യമാവുമെങ്കിലും അധികാരികള്‍ അവഗണിക്കുകയാണെന്ന്​ നാട്ടുകാര്‍ കുറ്റപ്പെടുത്തി. KTL WBL yendayar Paalam പാലത്തിന്‍റെ അടിത്തറ തകര്‍ന്നനിലയില്‍ --

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.