കോട്ടയം: റെയിൽവേ സ്‌റ്റേഷന്‍റെ മുൻഭാഗം ചളിയും വെള്ളവും നിറഞ്ഞനിലയിൽ. യാത്രക്കാർക്ക് റോഡിലൂടെ നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. റെയിൽവേ സ്‌റ്റേഷന്‍റെ മുൻഭാഗത്തുകൂടി കടന്നുപോകുന്ന റോഡ് ഏതാണ്ട് പൂർണമായും തകർന്നുകിടക്കുകയാണ്. വെള്ളക്കെട്ടും ചളിയും മാത്രമായി യാത്രക്കാർക്ക് റോഡ് ദുരിതമായി മാറിയിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്ത സാഹചര്യത്തിൽ ഇവിടെ എത്തുന്ന യാത്രക്കാർ ഈ റോഡിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. എന്നാൽ, റോഡിൽ ചളിയും വെള്ളവും നിറഞ്ഞുകിടക്കുന്നതിനാൽ ആളുകൾക്ക് നടക്കാൻപോലും സാധിക്കാത്ത അവസ്ഥയാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ക്രമീകരണവും ഇവിടെയില്ല. റോഡിൽ രണ്ടിടത്താണ് കുഴികളുള്ളത്. കുഴികൾ വെള്ളം നിറഞ്ഞ നിലയിലുമാണ്. വാഹനങ്ങൾ കുഴികളിലൂടെ കയറിയിറങ്ങുമ്പോൾ ചളിനിറഞ്ഞ് റോഡ് പൂർണമായും തകരുകയും ചെയ്തു. ഒരുവർഷത്തിലേറെയായി റെയിൽവേ സ്‌റ്റേഷൻ റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മേൽപ്പാലം നിർമാണത്തിനും പാത ഇരട്ടിപ്പിക്കൽ ജോലിക്കും മറ്റും ഭാരവാഹനങ്ങൾ നിരന്തരം ഇതുവഴി കടന്നുപോയതോടെയാണ് റോഡ് പൂർണമായും തകർന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പടം: ktl railway road ചളിയും വെള്ളവും നിറഞ്ഞ റെയിൽവേ സ്‌റ്റേഷൻ റോഡ് കലുങ്ക് നിർമാണത്തിനായി റോഡ് കുത്തിപ്പൊളിച്ചു *ഒറ്റമഴയിൽ ചളിക്കുളമായി റോഡ് കോട്ടയം: കലുങ്ക് നിർമാണത്തിനായി റോഡ് കുത്തിപ്പൊളിച്ചതോടെ നാഗമ്പടം-അണ്ണാൻകുന്ന് റോഡ് ചളിക്കുളമായി. നാഗമ്പടത്തുനിന്ന് സി.എം.എസ് കോളജ് ഭാഗത്തേക്കും ചുങ്കത്തേക്കും പോകുന്ന റോഡാണ് തകർന്ന് തരിപ്പണമായത്. മാസങ്ങൾക്കുമുമ്പ് കലുങ്ക് നിർമാണത്തിനായാണ് റോഡ് കുത്തിപ്പൊളിച്ചത്. തുടർന്ന്, റോഡിൽ കൂടിക്കിടക്കുന്ന മണ്ണും കല്ലും നീക്കം ചെയ്തിരുന്നു. എന്നാൽ, ഇതിനുശേഷം റോഡ് പൂർവസ്ഥിതിയിലാക്കി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നില്ല. റോഡ് പൂർണമായും ചളിയിൽ മുങ്ങിക്കിടക്കുകയാണ്. ഇതുവഴി യാത്രക്കാർക്ക് കടന്നുപോകാനാവാത്ത അവസ്ഥയാണ്. പടം: KTL Road റോഡ് കുത്തിപ്പൊളിച്ചതിനെ തുടർന്ന് ചളിക്കുളമായ നാഗമ്പടം-അണ്ണാൻകുന്ന് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.