ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പുനർനിർമാണ പ്രവർത്തനം നടക്കുന്നത് രോഗികൾക്ക് തിരിച്ചടിയായി. വിവിധ ഒ.പികളിലെ ഡോക്ടർമാരെ കാണുന്നതിന് എത്തിച്ചേരാൻ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്. പഴയ അത്യാഹിത വിഭാഗത്തിന് സമീപത്താണ് നിർമാണപ്രവർത്തനം നടക്കുന്നത്. അതിനാൽ ഒന്നാംനിലയിലും രണ്ടാനിലയിലുമുള്ള മെഡിസിൻ, ന്യൂറോ സർജറി, നെഫ്രോളജി, ത്വഗ്രോഗം, നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളിലേക്ക് പോകാനുള്ള ചവിട്ടുപടികൾ നിർമാണപ്രവർത്തനത്തിനായി മറച്ചിരിക്കുകയാണ്. സൂപ്രണ്ട് ഓഫിസിന്‍റെ സമീപത്തെ ചവിട്ടുപടി കയറി ഡോക്ടർമാരെ കാണേണ്ട അവസ്ഥയാണ് രോഗികൾക്ക്. പഴയ അത്യാഹിത വിഭാഗത്തിൽ മുകളിലത്തെ നിലകളിലേക്കുപോകാൻ രണ്ടു ലിഫ്റ്റുണ്ടെങ്കിലും ഒരെണ്ണത്തിലാണ് ജീവനക്കാരൻ ഉള്ളത്. കൂടാതെ നിർമാണപ്രവർത്തനം നടക്കുന്ന സ്ഥലത്ത് ആവശ്യമായ മറകൾ സ്ഥാപിക്കാത്തതിനാൽ പൊടിശല്യവും രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.