മൂന്നാറിലേക്കുള്ള ദേശീയപാതയിൽ ചരക്ക് വാഹനങ്ങൾക്ക്​ നിയന്ത്രണം

അടിമാലി: കൊച്ചി-ധനുഷ്​കോടി ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം റോഡ് അപകടാവസ്ഥയിലായതിനാൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി കോതമംഗലം സബ് ഡിവിഷനൽ അസി. എൻജിനീയർ അറിയിച്ചു. കോതമംഗലത്തുനിന്ന് അടിമാലി, മൂന്നാർ ഭാഗത്തേക്കുവരുന്ന ചരക്ക് വാഹനങ്ങൾ നേര്യമംഗലത്തുനിന്ന് പനംകുട്ടി വഴി അടിമാലിക്ക് പോകണം. മൂന്നാർ, അടിമാലി ഭാഗത്തുനിന്ന് വരുന്ന ചരക്ക് വാഹനങ്ങൾക്ക്​ ഇതേവഴിതന്നെ പോകാം. ഈ ഭാഗത്ത് ഒറ്റവരി ഗതാഗതത്തിനാണ്​ അനുമതി. റോഡ് സംരക്ഷണ നിർമാണം വെള്ളിയാഴ്ച ആരംഭിക്കുമെന്നും അസി. എൻജിനീയർ അറിയിച്ചു. എറണാകുളം-ഇടുക്കി ജില്ലകളുടെ അതിർത്തി ഭാഗമാണ് ഇവിടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.