ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സമ്മേളനം

പൊൻകുന്നം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി മേഖല സമ്മേളനം ആർദ്രം മിഷൻ ജില്ല നോഡൽ ഓഫിസർ ഡോ. എ.ആർ. ഭാഗ്യശ്രീ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ കെ.എസ്. സനോജ് അധ്യക്ഷതവഹിച്ചു. മേഖല സെക്രട്ടറി എം.എ. റിബിൻഷാ റിപ്പോർട്ടും ജില്ല വൈസ് പ്രസിഡന്‍റ്​ വി.പി. ശശി സംഘടനരേഖയും അവതരിപ്പിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റും പരിഷത്ത് ജില്ല കമ്മിറ്റി അംഗവുമായ എസ്. ഷാജി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്​ അംഗവും പരിഷത്ത് മേഖല വികസനസമിതി ചെയർമാനുമായ പ്രഫ. എം.കെ. രാധാകൃഷ്ണൻ, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സിന്ധു മോഹൻ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത്​ അംഗം സുമി ഇസ്മായിൽ, എരുമേലി പഞ്ചായത്ത്​ അംഗം കെ.ആർ. അജേഷ്, ആൻസമ്മ തോമസ്, എൻ. സോമനാഥൻ, കെ.എ. നസീർഖാൻ, എ.ജി.പി. ദാസ്, ടി. അനുരാധ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എൻ. രാധാകൃഷ്ണപിള്ള (പ്രസി) എ.എസ്. പൊന്നമ്മ (വൈസ്​ പ്രസി), എൻ. സോമനാഥൻ (സെക്ര) അനു മണിക്കുട്ടൻ (ജോ.സെക്ര), വിപിൻ രാജു (ട്രഷ). KTL VZR 3 Parishath Conferance ചിത്രവിവരണം ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി മേഖല സമ്മേളനത്തിൽ ജില്ല വൈസ് പ്രസിഡന്‍റ്​ വി.പി. ശശി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.