ചാമംപതാൽ: ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി കിടക്കുന്ന കൊച്ചുപ്ലാക്കൽപടി-പനന്താനം മിച്ചഭൂമി കോളനി- മാങ്ങാട്ടുപടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. വാഴൂർ പഞ്ചായത്തിലെ 11, 12 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. റോഡ് റീടാറിങ് നടത്തിയിട്ട് വർഷങ്ങളായി. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ ഓട്ടംവിളിച്ചാൽ ഓട്ടോറിക്ഷ ഉൾപ്പെടെ വാഹനങ്ങൾ വരാൻ തയാറാകുന്നില്ല. ഇതുവഴിയുള്ള കാൽനടപോലും ദുരിതത്തിലാണ്. മേഖലയിലെ ജനങ്ങളുടെ പ്രധാന സഞ്ചാരമാർഗമായ റോഡ് അടിയന്തരമായി നവീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ചിത്രം: KTL VZR 1 Road കൊച്ചുപ്ലാക്കൽപടി-പനന്താനം മിച്ചഭൂമി കോളനി-മാങ്ങാട്ടുപടി റോഡ് പൊട്ടിത്തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.