എലിക്കുളം: അംഗൻവാടിയിലെ കുഞ്ഞുങ്ങൾക്ക് വിഷരഹിത പച്ചക്കറി നൽകാൻ സന്നദ്ധരായി കുടുംബങ്ങൾ. എലിക്കുളം പഞ്ചായത്ത് രണ്ടാംവാർഡിലെ അംഗൻവാടിയിൽ ആഹാരമൊരുക്കുന്നതിനുള്ള പച്ചക്കറികൾ വാർഡിലെ വീടുകളിൽ ഉൽപാദിപ്പിക്കുന്നവയിൽനിന്ന് നൽകും. കൃഷിവകുപ്പിന്‍റെ സഹകരണത്തോടെ വാർഡിലെ നൂറുവീട്ടിൽ നേരത്തേ ഗ്രോബാഗും പച്ചക്കറിത്തൈകളും വിത്തുകളും നൽകിയിരുന്നു. ഇവയിൽനിന്ന് ഉൽപാദിപ്പിക്കുന്ന പച്ചക്കറികളിൽ വീട്ടുകാർ തങ്ങളുടെ ആവശ്യം കഴിഞ്ഞുള്ളവ അംഗൻവാടിയിലേക്ക് നൽകാനാണ് നടപടിയായത്. വാർഡ് അംഗം മാത്യൂസ് പെരുമനങ്ങാട്ട് തന്‍റെ വീട്ടുമുറ്റത്തെ പച്ചക്കറി നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. KTL VZR 2 Vegitable ചിത്രവിവരണം കുട്ടികൾക്കായി വീട്ടുമുറ്റത്തെ പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം അംഗൻവാടി വർക്കർ മേരിക്കുട്ടിക്ക് തന്‍റെ വീട്ടിലെ പച്ചക്കറി കൈമാറി എലിക്കുളം പഞ്ചായത്ത് രണ്ടാംവാർഡ് അംഗം മാത്യൂസ് പെരുമനങ്ങാട്ട് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.